ഹർത്താൽ ദിന ആക്രമണം: കണ്ണൂരിൽ 3 പേർ കൂടി അറസ്റ്റിൽ

ദേശീയ ഏജൻസികളുടെ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അരങ്ങേറിയ വ്യാപക ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്. കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ ബോംബ് എറിഞ്ഞ കേസിലാണ് പൊലീസ് നടപടി. ഉളിയിൽ സ്വദേശി സഫ്വാൻ, നടുവനാട് സ്വദേശികളായ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നിർദ്ദേശം നൽകിയതായാണ് പൊലീസ് പറയുന്നത്.
Story Highlights: Hartal day attack: 3 more people arrested in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here