‘വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല’; മുന്നറിയിപ്പുമായി കാനം രാജേന്ദ്രന്‍

സിപിഐയില്‍ വിഭാഗീയതയെന്ന ആരോപണങ്ങള്‍ക്കിടെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി മുഖമാസികയായ നവയുഗത്തിലൂടെയായിരുന്നു കാനത്തിന്റെ താക്കീത്. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കാനം രാജേന്ദ്രന്‍ താക്കീത് നല്‍കി. (kanam rajendran article on navayugam magazine )
സിപിഐഎമ്മിന് അടിയറവ് പറയുന്നുവെന്ന പ്രധാന വിമര്‍ശനത്തിനും ലേഖനത്തിലൂടെ കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നണിയില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് കാനത്തിന്റെ മറുപടി. വേണ്ട കാര്യങ്ങള്‍ മുന്നണിയില്‍ പറഞ്ഞിട്ടുണ്ട്. പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐയ്ക്ക് ഇല്ലെന്നും കാനം പറഞ്ഞു.
പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന മാധ്യമ പ്രചാരവേല തെറ്റെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. വാര്‍ത്തകള്‍ ചമച്ച് മാധ്യമങ്ങള്‍ക്ക് എപ്പോഴും മുന്നണിയുടെ വിശ്വാസം തകര്‍ക്കാനാകില്ലെന്നും കാനം ലേഖനത്തിലൂടെ പറയുന്നു.
Read Also: സിപിഐയില്‍ വിഭാഗീയത തുടരുന്നു; കൊടിമര ജാഥ ബഹിഷ്‌കരിച്ച് കെ എ ഇസ്മയിലും സി ദിവാകരനും
അതേസമയം നെയ്യാറ്റിന്‍കരയിലെ സിപിഐ കൊടിമര ജാഥാ ചടങ്ങ് വിമത പക്ഷം ബഹിഷ്‌കരിച്ചു. കെ എ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്.
സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.
Story Highlights: kanam rajendran article on navayugam magazine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here