Advertisement

പോപ്പുലർ ഫ്രണ്ട് നിരോധനം: ഓഫിസ് സീൽ വയ്ക്കുന്നതടക്കം ഉത്തരവ് ഇന്നിറങ്ങും

September 29, 2022
Google News 3 minutes Read

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല. (kerala police will pfi ban order sealing of office)

ഉത്തരവിനായുള്ള ഫയൽ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നൽകിയിരുന്നു. വകുപ്പ് അധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നതിനാൻ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടിരുന്നില്ല.

ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ പൊലീസ് നടപടികൾ സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കും. ശേഷം നടപടി ക്രമങ്ങൾക്കായി ഡിജിപിയുടെ സർക്കുലർ ഉണ്ടാകും. പൊലീസ് നടപടികൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

പിഎഫ്ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകൾക്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകും. ലോക്കൽ ഓഫീസുകൾ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

Story Highlights: kerala police will pfi ban order sealing of office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here