Advertisement

‘സ്പൈഡർമാനു വേണ്ടി ഓഡിഷനിൽ പങ്കെടുത്തു’; വിഎഫ്എക്സ് ഇല്ലാതെ സ്വയം ഫൈറ്റ് ചെയ്യാമെന്ന് പറഞ്ഞതായി ടൈഗർ ഷ്രോഫ്

September 29, 2022
Google News 1 minute Read

മാർവലിൻ്റെ സ്പൈഡർമാൻ സിനിമയ്ക്കായി താൻ ഓഡിഷനിൽ പങ്കെടുത്തു എന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. സ്പൈഡർമാൻ്റെ വേഷത്തിനു വേണ്ടിയായിരുന്നു ഓഡിഷൻ. സിനിമയിലെ ഫൈറ്റുകൾ സ്വയം ചെയ്യാമെന്നും അതിനായി വിഷ്വൽ എഫക്ട്സിനുള്ള ഭീമമായ പണം അവർക്ക് ലാഭിക്കാനാവുമെന്ന് താൻ മാർവലിനെ അറിയിച്ചു. ബ്രൂസ് ലീയെപ്പോലെയോ ജാക്കി ചാനെപ്പോലെയോ ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാർ ആകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ടൈഗർ ഷ്രോഫ് പറഞ്ഞു. കണക്ട് എഫ് എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൈഗർ ഷ്രോഫ് ഇക്കാര്യങ്ങൾ അറിയിച്ചത്.

“ഹോളിവുഡിൽ ഒരുപാട് മഹാന്മാരായ ആളുകളെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എൻ്റെ പ്രകടനങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാക്കിചാനു ശേഷം ഒരു ക്രോസോവർ ആക്ഷൻ ഹീറോ ഉണ്ടായിട്ടില്ല. ഞാൻ സ്പൈഡർമാനു വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നു. എൻ്റെ വിഡിയോകൾ ഞാൻ അവർക്ക് അയച്ചുനൽകി. അത് അവർക്ക് ഇഷ്ടമായി. സ്പൈഡർമാൻ ചെയ്യുന്നതിൽ പലതും എനിക്ക് ചെയ്യാനാവും. അതുകൊണ്ട് തന്നെ വിഎഫ്എക്സിനുള്ള ഭീമമായ പണം അവർക്ക് ലാഭിക്കാനാവുമെന്ന് ഞാൻ പറഞ്ഞു. ആ കഥാപാത്രം എനിക്ക് ലഭിക്കാൻ വളരെ സാധ്യതയുണ്ടായിരുന്നു.”- ടൈഗർ ഷ്രോഫ് പറയുന്നു.

2015ലാണ് സ്പൈഡർമാൻ ഹോം കമിങ്ങിൻ്റെ കാസ്റ്റിംഗ് പൂർത്തിയായത്. ടോം ഹോളണ്ടിനായിരുന്നു നറുക്ക്. മാത്യു ലിൻ്റ്സ്, ചാർലി പ്ലമ്മർ, എസ ബടർഫീൽഡ് എന്നിവരാണ് സ്പൈഡർമാൻ റോളിനായി ഹോളണ്ടിനൊപ്പം അവസാന ലാപ്പിൽ ഉണ്ടായിരുന്നത്.

Story Highlights: Tiger Shroff Auditioned Spider Man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here