ഒളിവിലായിരുന്ന പീഡനകേസ് പ്രതി പിടിയിൽ

ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലൈംഗിക പീഡനകേസ് പ്രതി അറസ്റ്റിലായി. മൈലച്ചൽ ഗയ നിവാസിൽ വിനീഷ് നാരായണനാണ് അറസ്റ്റിലായത്. മാറനല്ലൂർ എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
മാറനല്ലൂരിലെ ഉണ്ടുവെട്ടി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഇരയുമായി സ്നേഹബന്ധത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി തമിഴ്നാട്ടിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടെ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
Read Also: 9 വയസുകാരിയെ ബലാത്സംഗം ചെയ്തു; മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍
ഇരയുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ഒരുവർഷമായി അന്യസംസ്ഥാനങ്ങളിൽ ഉൾപ്പടെ ഒളിവിൽ കഴിയുകയും തുടർന്ന് കൊണ്ടോട്ടിയിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലിനോക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് മാറനല്ലൂർ പൊലീസ് കൊണ്ടോട്ടിയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്തു.
Story Highlights: Accused arrested in Rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here