Advertisement

ഇരുന്നൂറിലധികം വർഷം പഴക്കമുള്ള വിനോദം; ഇത് ഏറെ അപകടം നിറഞ്ഞ ആഘോഷം…

September 30, 2022
2 minutes Read

ആഘോഷങ്ങളും വിനോദവുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. ചില ആഘോഷങ്ങൾ കേൾക്കുമ്പോൾ തന്നെ വളരെ കൗതുകം തോന്നും. അമൂല്യ കാഴ്ചകളാൽ സമൃദ്ധമായ ലണ്ടനിലെ കൗതുകം നിറഞ്ഞ ആഘോഷമാണ് കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ്. കൗതുകത്തിനേക്കാളും, വളരെ അപകടം പിടിച്ച ആഘോഷമാണിതെന്നുള്ളതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പേര് പോലെത്തന്നെ ചീസുമായി ബന്ധപ്പെട്ട ആഘോഷമാണിത്. ഇരുന്നൂറിലധികം വർഷം പഴക്കമുള്ള ഈ വിനോദം മാർച്ച് മാസത്തിലാണ് നടത്താറുള്ളത്.

ഇംഗ്ലണ്ടില്‍ ഗ്ലൗസെസ്റ്റര്‍ഷയറിലെ ബ്രോക്ക്വര്‍ത്ത് എന്ന ചെറിയ ഗ്രാമത്തിലാണ് ഈ മത്സരം നടക്കുന്നത്. കൂപ്പര്‍സ് ഹില്‍ എന്ന വലിയ കുന്നിന്‍ചെരുവില്‍ നിന്നും ചീസ് റോളുകള്‍ താഴേയ്ക്ക് ഉരുട്ടിവിടും. ഈ റോളുകൾ പിടിക്കാനായി കുന്നിന് താഴേയ്ക്ക് നിരവധിയാളുകള്‍ ഓടികൂടും. തമാശയായും കൗതുകമായും തോന്നുന്ന ഈ ആഘോഷം അങ്ങേയറ്റം അപകടം നിറഞ്ഞ വിനോദമാണ്.

അപകടം പിടിച്ച വിനോദമാണെങ്കിൽ പോലും ഇത് കാണാനും പങ്കെടുക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്താറുള്ളത്. കുന്നിന്‍മുകളിൽ നിന്നും ഉരുട്ടി വിടുന്ന ചീസ് പിടിക്കുക എന്നത് കേൾക്കുന്ന പോലെ എളുപ്പമുള്ള കാര്യമല്ല. ഈ ആഘോഷവേളയിൽ കാഴ്ചകൾ കാണാനും പങ്കെടുക്കുവാനുമായി എത്തുന്നവർക്ക് അപകടങ്ങളും പതിവാണ്.

ഈ ആഘോഷവേളയിൽ അപകടം പതിവായതോടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് 1998 ലെ ഇവന്റ് റദ്ദാക്കാന്‍ പോലീസും ഭരണകൂടവും തീരുമാനിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് ആഘോഷം പുനരാരംഭിച്ചു. ഇന്നും ഈ ആഘോഷം മുടങ്ങാതെ നടക്കാറുണ്ട്. ഇതിന് ആരാധകരും ഏറെയാണ്.

Story Highlights: coopers cheese rolling festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top