കുട്ടികളുടെ നഗ്നചിത്രങ്ങളടങ്ങിയ ട്വീറ്റുകള്‍; ട്വിറ്ററിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍

കുട്ടികളുടെ നഗ്നചിത്രങ്ങളടങ്ങിയ 14ഓളം ട്വീറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിറ്ററിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ഇതുസംബന്ധിച്ച് സിബിഐക്ക് കത്തുനല്‍കി. കുട്ടികളുടെ പോണ്‍, ബലാത്സംഗ വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും ട്വീറ്റുകളിന്മേല്‍ നടപടിയെടുക്കണമെന്നാണാവശ്യം.
ചൈല്‍ഡ് പോണോഗ്രാഫിയും സ്ത്രീകളുടെയും കുട്ടികളുടെയും ബലാത്സംഗ വീഡിയോകളും അടങ്ങുന്ന എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാന്‍ ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിട്ടും കുട്ടികളുമായുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്ന 14 പുതിയ ട്വീറ്റുകള്‍ കണ്ടെത്തിയെന്നും കമ്മീഷന്‍ അറിയിച്ചു. ട്വിറ്ററിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും സ്ത്രീകളുടെയും കുട്ടികളുടെയും നഗ്ന ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം ദൃശ്യങ്ങള്‍ വളരെധികം വേദനിപ്പിക്കുന്നെന്നും കമ്മിഷന്‍ പറഞ്ഞു.
Read Also: പോൺ നിരോധനം : 67 വെബ്‌സൈറ്റുകൾ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം
അതേസമയം ഇന്ത്യയില്‍ 67 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഉത്തരവിറിക്കി. വെബ്സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി. പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്സൈറ്റുകളും ഉത്തരാഖണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്.
Read Also: പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. 2018 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 827 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
Story Highlights: delhi Women’s commission to file case against Twitter in child porn contents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here