പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ

ക്ലാസ് മുറിക്കുള്ളിൽ പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പരാതി. 6 വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് പ്രകോപിതരായ മാതാപിതാക്കൾ കുറ്റാരോപിതനായ അധ്യാപകൻ്റെ മുഖത്ത് കറുത്ത മഷി ഒഴിക്കുകയും, ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗവൺമെന്റ് മിഡിൽ സ്‌കൂൾ അധ്യാപകനായ പ്രേം കുമാർ പോദ്ദാറാണ് ഗുരുശിഷ്യ ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.
സ്‌കൂളിൽ പഠിക്കുന്ന 5-6 പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് ഗ്രാമവാസികൾ ബുധനാഴ്ച പ്രതിക്കെതിരെ രേഖാമൂലം പരാതി നൽകി. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാർ യോഗം ചേർന്ന് ഇയാളെ ശിക്ഷിക്കാൻ തീരുമാനിച്ചു. വൻതോതിൽ സ്ത്രീകൾ കൂട്ടത്തോടെ എത്തി പ്രേം കുമാറിനെ പിടികൂടുകയും മുഖത്ത് മഷി പുരട്ടുകയും ചെരുപ്പ് മാലയിടുകയും ചെയ്തു. പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബരാജംഡ ഒപി ഉപരോധിച്ചു.
വിവരമറിഞ്ഞ് ബരാജംഡ ഒപി പൊലീസ് സ്ഥലത്തെത്തി പ്രതിയായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിഷേധത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ത്രീകളെ സമാധാനിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Jharkhand Teacher Allegedly Shows Porn To Girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here