Advertisement

പ്രവാസി മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു

September 30, 2022
Google News 1 minute Read

കോഴിക്കോട്​ കുറ്റിക്കാട്ടൂർ സ്വദേശി​യായ യുവാവ്​ ഖത്തറിൽ മുങ്ങിമരിച്ചു. അൻസിൽ (29) ആണ്​ അൽ വക്​റയിലെ കടലിൽ മുങ്ങി മരിച്ചത്​. അബൂഹമൂറിലെ വില്ലാ മാർട്ട്​ ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ​ജോലി കഴിഞ്ഞ്​ താമസ സ്ഥലത്തേക്ക്​ പോയതായിരുന്നു. പിന്നീട്​, കാണാതായതിനെ തുടർന്ന്​ സുഹൃത്തുക്കളും സഹപ്രവർത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ്​ ഹമദ്​ മെഡിക്കൽ കോർപറേഷനിൽ മൃതദേഹം കണ്ടെത്തിയത്.

അൽ വക്​റ കടലിൽ അപകടത്തിൽ പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ആളെ തിരിച്ചറിയാതെ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റുകയയായിരുന്നു. ഇതിനിടയിലാണ്​ സുഹൃത്തുക്കളും കെ.എം.സി.സി പ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ ഹമദ്​ ആശുപത്രി മോർച്ചറിയിലെ മൃതദേഹം അൻസിലിന്‍റേതാണെന്ന്​ തിരിച്ചറിഞ്ഞത്​.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖത്തർ എയർ വേസ്​ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

Read Also: ഒരാഴ്ച മുൻപ്​ നാട്ടിൽനിന്നെത്തിയ മലയാളി അജ്മാനിൽ മരിച്ചു

Story Highlights: Keralite drowned in sea qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here