Advertisement

കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസ്; സുരക്ഷ ജീവനക്കാരൻ പിടിയിൽ

September 30, 2022
2 minutes Read

കാട്ടാക്കട ഡിപ്പോയിൽ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഡിപ്പോയിലെ സുരക്ഷ ജീവനക്കാരനായ സുരേഷ് കുമാർ ആണു പിടിയിലായത്. പൂജപ്പുരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. ബസ് കൺസഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും, ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

Read Also: അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ അഹമ്മദാലി മകൻ മുഹമ്മദ് ഷെരീഫ് (52) പരമേശ്വരൻ പിള്ള മകൻ മിലൻ ഡോറിച്ച്(45) നാരായണൻ പോറ്റി മകൻ അനിൽകുമാർ (49) കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

Story Highlights: One arrested Kattakada KSRTC depot manhandling issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top