Advertisement

ക്യാബിൻ ക്രൂ നിർബന്ധമായും അടിവസ്ത്രം ധരിക്കണം: വിചിത്ര ഉത്തരവുമായി പാകിസ്താൻ വിമാനക്കമ്പനി

September 30, 2022
Google News 3 minutes Read

ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാകിസ്താനിലെ ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ). ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്. എയർലൈനിലെ എയർ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തിൽ പാകിസ്താൻ ദേശീയ വിമാനക്കമ്പനിയുടെ ജനറൽ മാനേജറാണ് എതിർപ്പ് ഉന്നയിച്ചത്.(PIA Orders Flight Staff to Start Wearing Undergarments)

യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുമെന്ന് പിഐഎ ജനറൽ മാനേജർ ആമിർ ബാഷിർ അറിയിച്ചു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്കാരത്തിനും ധാർമ്മികതയ്‌ക്കും അനുസൃതമായിരിക്കണം. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights: PIA Orders Flight Staff to Start Wearing Undergarments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here