നാഗാലന്‍ഡിലും അരുണാചലിലും അഫ്‌സ്പ നിയമം വീണ്ടും നീട്ടി

അരുണാചല്‍ പ്രദേശ്,നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിയമം വീണ്ടും നീട്ടി. അരുണാചല്‍ പ്രദേശില്‍ മൂന്ന് ജില്ലകളിലും നാഗാലാന്‍ഡില്‍ 9 ജില്ലകളിലുമാണ് ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. (AFSPA Extended In Nagaland and arunachal pradesh Districts)
നാഗാലാന്‍ഡിലെ ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്ക്, പെരെന്‍, സുന്‍ഹെബോട്ടോ ജില്ലകളിലാണ് നിയമം നീട്ടിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെ അഫ്‌സ്പ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
തിരപ്, ചാങ്‌ലാങ്, ലോങ്ഡിംഗ് എന്നീ മൂന്ന് ജില്ലകളിലാണ് അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ നീട്ടിയിരിക്കുന്നത്. ഇത് കൂടാതെ നംസായി, മഹാദേവ്പൂര്‍ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലും അഫ്‌സ്പാ നീട്ടിയിട്ടുണ്ട്.
Story Highlights: AFSPA Extended In Nagaland and arunachal pradesh Districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here