അട്ടപ്പാടി മധു കേസില്‍ വീണ്ടും മൊഴിമാറ്റം; 42ാം സാക്ഷിയും കൂറുമാറി

മണ്ണാര്‍ക്കാട് അട്ടപ്പാടി മധുക്കേസില്‍ വീണ്ടും മൊഴിമാറ്റം. നാല്‍പ്പത്തി രണ്ടാം സാക്ഷി നവാസ് ആണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിയത്. പ്രതികളെ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മൊഴി നല്‍കിയിട്ടില്ലെന്നും നവാസ് കോടതിയില്‍ പറഞ്ഞു. കേസില്‍ ആകെ കൂറുമാറിയവരുടെ എണ്ണം ഇരുപത്തിയാറായി.
ഇന്നലെ കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയിരുന്നു. 85ാം സാക്ഷി മുക്കാലി സി .സുമേഷ്, 91-ാം സാക്ഷി നിജാമുദ്ദീന്‍ എന്നിവരാണ് അനുകൂല മൊഴി നല്‍കിയത്. കണ്ണ് പരിശോധനയ്ക്ക് വിധേയനായ 29-ാം സാക്ഷി സുനില്‍കുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന ഡിവൈഎസ്പി ടി.കെ.സുബ്രഹ്‌മണ്യനെ കോടതി വിസ്തരിച്ചു. ദൃശ്യങ്ങളില്‍ സുനില്‍കുമാര്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു ഈ കേസ് പരിഗണിക്കുന്നത് മൂന്നാം തിയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights: attappadi madhu case witness defected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here