Advertisement

തിരുവനന്തപുരത്ത് യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടർ; ബസില്‍ നിന്ന് ഇറക്കിവിട്ടു

October 1, 2022
2 minutes Read

തിരുവനന്തപുരത്ത് യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാരെ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിൻകീഴിലാണ് സംഭവം. മെഡിക്കൽ കോളജ് – ചിറയിൻകീഴ് സർവീസ് നടത്തുന്ന ബസിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്.

ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു.

Read Also: KSRTC: ശമ്പളം കൊടുക്കാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത; ‘ചിന്ത’യില്‍ ലേഖനവുമായി മുഖ്യമന്ത്രി

Story Highlights: Complaint Against KSRTC Conductor Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top