കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിർദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന്

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.(congress president election 2022)
എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്.
നെഹ്‌റു കുടുംബത്തിന്റെ പിന്തുണയാണ് ഖാർഗെയുടെ ബലം. ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം പി.സി.സികളിൽ എത്തുന്നതോടെ, രാഹുൽ ഗാന്ധിക്കായി പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ ഖാർഗെയ്ക്കു പിന്തുണ നൽകുമെന്നുറപ്പാണ്.
എന്നാൽ, പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ശശി തരൂർ മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് മോഡൽ പ്രചാരണത്തിനാണ് തരൂർ ഒരുങ്ങുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും.
Story Highlights: congress president election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here