Advertisement

നിധി കിട്ടുന്നതിനുള്ള നരബലിയുടെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍; അരുംകൊല മറ്റൊരാളെ നരബലി ചെയ്യാന്‍ പദ്ധതിയിടുന്നതിനിടെ

October 1, 2022
Google News 3 minutes Read

തമിഴ്‌നാട്ടില്‍ നിധി കിട്ടുന്നതിനായി നരബലി നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബെന്നഗരം ദാസംപട്ടി സ്വദേശി മണി സുഹൃത്തായ ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മണന് 52 വയസായിരുന്നു. (Krishnagiri farmer falls prey to his own human sacrifice attempt)

ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മണി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കുഴിയ്ക്ക് സമീപം വെറ്റിലയും നാരങ്ങകളും മഞ്ഞളും കുങ്കുമവും മറ്റ് പൂജാ വസ്തുക്കളും കണ്ടതോടെയാണ് കേളമംഗലം പൊലീസിന് നരബലിയെന്ന സംശയം തോന്നുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധി ലഭിക്കാനാണ് മണി ലക്ഷ്മണനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുന്നത്.

Read Also: ചങ്ങാനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

തന്റെ വെറ്റിലകൃഷിയിടത്തില്‍ നിന്നും നിധി ലഭിക്കാനായി നരബലി വേണമെന്ന് ധര്‍മ്മപുരിയിലെ ഒരു ആള്‍ദൈവം ലക്ഷ്മണനോട് പറഞ്ഞിരുന്നു. ഈ വിവരം ലക്ഷ്മണന്‍ മണിയോട് പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒരു സ്ത്രീയെ ഇതേ വെറ്റില കൃഷിയിടത്തില്‍ വച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ത്രീ മണിയുടെ കൈയില്‍ കടിച്ച ശേഷം ഓടിരക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് മണി ലക്ഷ്മണനെ കൊലപ്പെടുത്തിയത്.

Story Highlights: Krishnagiri farmer falls prey to his own human sacrifice attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here