മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക്; ഫിൻലൻഡ് വിദ്യഭ്യാസ മാതൃക പഠിക്കുക ലക്ഷ്യം

മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. ഫിൻലൻഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രിയാണ് പുറപ്പെടുക. (pinarayi vijayan and ministers europe trip starts today)
ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഡൽഹിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്.
തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വിഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
Story Highlights: pinarayi vijayan and ministers europe trip starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here