Advertisement

സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

September 30, 2022
Google News 2 minutes Read
d raja about age limit in cpi

കേരളത്തിലെ സിപിഐയിലെ വിഭാഗീയ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി എങ്ങനെ നടപ്പാക്കണമെന്ന് ഓരോ സംസ്ഥാനവും ചര്‍ച്ച ചെയ്ത് വരികയാണ്. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്നും ഡി രാജ പ്രതികരിച്ചു.( d raja about age limit in cpi)

പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും എക്‌സിക്യുട്ടീവ് അംഗം സി ദിവാകരനും രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്നായിരുന്നു ദിവാകരന്റെ പ്രതികരണം.

75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.

Read Also: ഭിന്നതയല്ല, സിപിഐ കൊടിമര ജാഥയിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു എന്ന് കെഇ ഇസ്‌മയിൽ

മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ കടുത്ത ചേരിപ്പോരിനിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറും. കൊടിമരജാഥയില്‍ നിന്നു വിട്ടുനിന്നതു ഭിന്നത മൂലമല്ലെന്ന് കെ.ഇ.ഇസ്മയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊടിമരജാഥക്ക് എത്താതിനെക്കുറിച്ച് ഇസ്മയിലിനോട് തന്നെ ചോദിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. പ്രായപരിധി നടപ്പിലാക്കുന്നതിനെച്ചൊല്ലിയായിരുന്നു മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ആദ്യഘട്ട വാക്പോര്. ഇന്നലെ നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമരജാഥയില്‍ നിന്ന് കെ.ഇ.ഇസ്മയില്‍ വിട്ടുനിന്നതും വിവാദമായി. പങ്കെടുക്കാനാവില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവില്‍ അറയിച്ചിരുന്നുവെന്നാണ് കെ.ഇ.ഇസ്മയിലിന്റെ വിശദീകരണം.

Story Highlights: d raja about age limit in cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here