Advertisement

വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന; പ്രതി പിടിയിൽ

October 2, 2022
Google News 1 minute Read
Foreign Liquor Sales; Accused in custody

വാടക വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്പന നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ മൈനാഗപ്പള്ളി ഉദയ ജംഗ്ഷന് സമീപം വാഴോട്ട് തറയിലാണ് സംഭവം. ഇടവനശ്ശേരി ആലുവിള വീട്ടിൽ ബിജു (48) ആണ് അറസ്റ്റിലായത്.

Read Also: മദ്യം വാങ്ങാനായി വാതിലുകളും ജനലുകളും ഫയലുകളും തൂക്കിവിറ്റു; സർക്കാർ ഓഫീസ് പ്യൂൺ പിടിയിൽ

മദ്യം വാങ്ങാനെത്തിയ ഒരാൾ പരിശോധനയ്ക്ക് എത്തിയ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ബിജു താമസിച്ചിരുന്ന വാടക വീടിന്റെ തിണ്ണയിൽ സൂക്ഷിച്ചിരുന്ന വിറകിനടിയിൽ നിന്ന് 7 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. ശനിയാഴ്ച വൈകിട്ട് പട്രോളിംഗിന് ഇറങ്ങിയ ശാസ്താംകോട്ട പൊലീസ് വാടക വീട് കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധനയ്ക്ക് എത്തിയത്.

Story Highlights: Foreign Liquor Sales; Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here