Advertisement

ചെട്ടിനാട് ചിക്കന്‍ മുതല്‍ ആലു പറാത്ത വരെ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ

October 3, 2022
Google News 3 minutes Read
air india's new food menu

പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലുള്ളത്. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണങ്ങള്‍ ലഭിക്കുക. ഒക്ടോബര്‍ 1നാണ് എയര്‍ ഇന്ത്യ മെനു പരിഷ്‌കരണം പ്രസിദ്ധീകരിച്ചത്.

ഡെസേര്‍ട്ടുകളും രുചിയും ട്രെന്‍ഡിങും നോക്കിയുള്ള ഭക്ഷണങ്ങളും ഇന്ത്യയുടെ പ്രാദേശിക ഭക്ഷണ സ്വാധീനത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ആലു പറാത്ത, പൊടി ഇഡ്ഡലി, ചെട്ടിനാട് ചിക്കന്‍, മീന്‍ കറി, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ സാന്‍വിച്ച്, ഓട്‌സ് മഫിന്‍ തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങള്‍.

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്‌റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്‌സ്, ചോളം, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് നൂഡില്‍സ്, ചില്ലി ചിക്കന്‍, ബ്ലൂബെറി വാനില പേസ്ട്രി, എന്നിവയും ആസ്വദിക്കാം.

Read Also: എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോകാൻ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍; ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി….

നഷ്ടത്തിലായ വിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ ഏറ്റവും പുതിയതാണ് എയര്‍ ഇന്ത്യയുടേത്. നഷ്ടം നികത്താന്‍ സര്‍വീസുകള്‍ നവീകരിക്കാനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് എയര്‍ ഇന്ത്യ.

Story Highlights: air india’s new food menu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here