Advertisement

ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ

October 3, 2022
Google News 2 minutes Read
Excise caught three youths who came with ganja on duke bike

ഡ്യൂക്ക് ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം. ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ നൗഷാദ് (22), കുമ്പംകല്ല് മണൽപ്പറമ്പിൽ മുഹമ്മദ് ഹസീബ് (21), തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19) എന്നിവരാണ് അറസ്റ്റിലായത്.

Read Also: Ksrtc: ഡ്യൂക്ക് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

മയക്കുമരുന്നുകൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാന് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകൾ എന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു . സംഭവത്തെക്കുറിച്ച് വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Story Highlights: Excise caught three youths who came with ganja on duke bike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here