Advertisement

Ksrtc: ഡ്യൂക്ക് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

August 25, 2022
Google News 1 minute Read

ചങ്ങരംകുളം മാന്തടത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഒതളൂര്‍ സ്വദേശി അഭിരാമാണ് (20) മരിച്ചത്.

ഇന്നലെ രാത്രി 8.30തോടെയായിരുന്നു അപകടം. ചങ്ങരംകുളത്തു നിന്നും എടപ്പാളിലേക്ക് പോകുന്നതിനിടയില്‍ എതിരെ വന്ന കെഎസ്ആര്‍ടിസിന്റെ സൈഡിലേക്ക് അശ്വിനും അഭിരാമും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ഡ്യൂക്ക് ബൈക്കിലായിരുന്നു ഇരുവരുടേയും യാത്ര. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ അശ്വിന് മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമും ഇന്ന് മരണപ്പെടുകയായിരുന്നു.

Story Highlights: young man died in a bike accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here