Advertisement

കൊച്ചിയിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി: എം.എ.യൂസഫലി

October 3, 2022
Google News 2 minutes Read

സിപിഐഎം പോളിറ്റ്ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് വ്യവസായി എം.എ.യൂസഫലി. കോടിയേരി കേരള വികസനം കണ്ട നേതാവ്. കേരളത്തിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരിയാണെന്നും എം.എ.യൂസഫലി പറഞ്ഞു. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തലശേരിയിലെത്തിയതായിരുന്നു യൂസഫലി.

Read Also: ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; രണ്ടുപേർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി

താനുമായി സാഹോദര്യ ബന്ധം വച്ചു പുലർത്തിയ വ്യക്തിയാണ് കോടിയേരി. വർഷങ്ങളായുള്ള സ്നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാർത്ഥ നേതാവ് എന്നും കോടിയേരി. 15 കൊല്ലം മുൻപ് കോടിയേരി ദുബൈയിൽ വരുകയുണ്ടായി. അന്ന് തങ്ങളുടെ ഹൈപ്പർ മാർക്കറ്റ് അദ്ദേഹം സന്ദർശിച്ചിരുന്നു. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തിൽ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതിൽ പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ ലുലു തുടങ്ങിയതെന്നും യൂസഫലി പറഞ്ഞു.

Story Highlights: Kodiyeri inspired to start Lulu Mall in Kochi: m a yousuf ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here