മൃഗശാലയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാതെ കഴുതപ്പുലിയും കാട്ടുപോത്തും; രസകരമായ കമന്റുമായി എംഎം മണി

മൃഗശാലയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത കഴുതപ്പുലിയുടെയും കാട്ടുപോത്തിന്റെയും വിഡിയോ ട്വന്റിഫോര്‍ വാര്‍ത്തയാക്കിയിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ കഴുതപ്പുലിയും കാട്ടുപോത്തുമാണ് മഹാരാഷ്്ട്രയിലേക്ക് പോകാന്‍ മടിപിടിച്ചിരുന്നത്.ഏറെ പണിപ്പെട്ട ജീവനക്കാര്‍ മണിക്കൂറുകളോളം സമയമെടുത്താണ് പോത്തിനെ ലോറിയില്‍ കയറ്റിയതും കഴുതപ്പുലിയെ മഹാരാഷ്ട്രയിലേക്ക് വിട്ടതും.
എന്നാല്‍ രസകരവും കൗതുകവും നിറഞ്ഞ ഈ വാര്‍ത്തയ്ക്ക് അതേ നര്‍മത്തോടെ വന്ന ഒരു കമന്റാണ് അതിനേക്കാള്‍ രസകരം. ‘എസി കണ്ടെയിനറാണേല് പോയേനെ’, എന്ന് ഫേസ്ബുക്കിലിട്ട വിഡിയോയ്ക്ക് താഴെ കമന്റിട്ടത് മറ്റാരുമല്ല സാക്ഷാല്‍ മണിയാശാന് തന്നെ. എം എം മണിയുടെ നര്‍മത്തില്‍ ചാലിച്ച എപ്പോഴത്തെയും വാക്കുകള്‍ പോലെ തന്നെ ഇതും സോഷ്യല്‍ മിഡിയ ഏറ്റെടുത്തുകഴിഞ്ഞു.
പൂനെയില്‍ നിന്നും തിരുവനന്തപുരത്തേക്കെത്തിച്ച മൃഗങ്ങള്‍ക്ക് പകരമായി മഹാരാഷ്ട്രയിലേക്ക് തിരുവനന്തപുരത്ത് നിന്ന് മൃഗങ്ങളെ എക്സ്ചേഞ്ച് ചെയ്യുന്നതിന് വേണ്ടിയായിരുന്നു കഴുതപ്പുലിയെയും കാട്ടുപോത്തിനെയും കയറ്റിവിടേണ്ടിവന്നത്. ഏതായാലും വിഡിയോയ്ക്ക് താഴെ വന്ന ആശാന്റെ കമന്റും അതിനുള്ള മറുപടികളും വാര്‍ത്തയ്ക്കൊപ്പം തന്നെ വൈറലായിക്കഴിഞ്ഞു.
Story Highlights: mm mani commented on a viral video posted by 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here