Advertisement

ഓർമകളിൽ എം.എൻ.വിജയൻ

October 3, 2022
Google News 1 minute Read

മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും ഭാഷാദ്ധ്യാപകനും ഇടതു ചിന്തകനുമായിരുന്ന എം.എന്‍.വിജയന്‍റെ പതിനഞ്ചാം ഓർമദിനമാണിന്ന്. കേരള സമൂഹത്തിൽ ശക്തമായി പ്രതികരിക്കാന്‍ ശ്രമിച്ച ചിന്തയുടെ തീവെളിച്ചമായിരുന്നു എം.എന്‍.വിജയന്‍ ( MN Vijayan in memories ).

നിരൂപണം എത്രത്തോളം സുന്ദരവും സര്‍ഗാത്മകവുമാക്കാമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു ആ നിരൂപണങ്ങൾ ഓരോന്നും. മൗലികതയുള്ള ചിന്തകള്‍ കൊണ്ട് സമൃദ്ധമായിരുന്നു ആ എഴുത്ത്.

വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം മലയാളത്തിലെ മനഃശാസ്ത്ര നിരൂപണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ വിമര്‍ശകന്‍ എന്നാണ് വിശേഷണം. കാളിദാസന്‍, കുമാരനാശാന്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ബഷീര്‍ എന്നിവരെയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

സിപിഐഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അധ്യക്ഷനും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്ന എം.എന്‍.വിജയന്‍. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയങ്ങള്‍ പ്രസംഗത്തിലൂടെയും ലേഖനത്തിലൂടെയും ചൂണ്ടിക്കാട്ടി. പിന്നെ പാർട്ടി നിലപാടുകളുടെ വലിയ വിമർശകനുമായി. പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയില്‍ പകരം വെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു ആ പ്രതിഭാധനൻ.

Story Highlights: MN Vijayan in memories

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here