കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ( qr code on medicine package )
ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം. നൂറ് രൂപയ്ക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ആന്റി-അലർജിക് മരുന്നുകൾ എന്നിവ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
വ്യാജ മരുന്നുകൾ വിപണിയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പുതിയ നടപടി. നേരത്തെ അബോട്ട് കമ്പനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജൻ വിപണിയിലെത്തിയിരുന്നു. ഗ്ലെൻമാർക്കിന്റെ രക്‌സമ്മർദ ഗുളികയായ ടെൽമ എച്ചിന്റേയും വ്യാജൻ പുറത്തിറങ്ങിയിരുന്നു.
Read Also: കാറ്ററിംഗ് സര്‍വീസിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി ഉടമ പിടിയില്‍
തുടർന്ന് ഈ വർഷം ജൂണിൽ ഫആർമ കമ്പനികളോട് മരുന്ന് വിവരങ്ങൾ അടങ്ങുന്ന ക്യൂ.ആർ കോഡ് പ്രൈമറി, സെക്കൻഡറി പായ്ക്കറ്റുകളിൽ പതിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികൾ ഇപ്പോൾ ഈ രീതി സ്വീകരിക്കുന്നുണ്ട്.
Story Highlights: qr code on medicine package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here