ചാഡ്വിക്ക് ബോസ്‌മാൻ ഇല്ലാതെ വകാൻഡ; ‘വകാൻഡ ഫോറെവർ’ ട്രെയിലർ പുറത്ത്

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ‘ബ്ലാക്ക് പാന്തർ; വകാൻഡ ഫോറെവറി’ൻ്റെ ട്രെയിലർ പുറത്ത്. ബ്ലാക്ക് പാന്തർ സിനിമാ പരമ്പരയിലെ രണ്ടാം ഭാഗമായ സിനിമയുടെ ട്രെയിലർ മാർവൽ എൻ്റർടെയിന്മെൻ്റ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായത്. ട്രെയിലർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നവംബർ 11ന് ചിത്രം തീയറ്ററുകളിലെത്തും.
മുൻ സിനിമകളിൽ ബ്ലാക്ക് പാന്തറുടെ വേഷം അവതരിപ്പിച്ച ചാഡ്വിക്ക് ബോസ്‌മാൻ 2020ൽ കൊവിഡ് ബാധിതനായി മരണപ്പെട്ടതിനു ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് ഇത്. സിനിമയിൽ വക്കാൻഡയുടെ രാജാവ് ട്ചല്ല എന്ന കഥാപാത്രവും ബോസ്‌മാനാണ് അവതരിപ്പിച്ചത്. പുതിയ സിനിമയിൽ ട്ചല്ലയുടെ മരണശേഷം വക്കാൻഡയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഏറെ വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങൾ സിനിമയിലുണ്ടെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു.
2018ൽ ബ്ലാക്ക് പാന്തർ പുറത്തിറങ്ങുമ്പോൾ തന്നെ സിനിമയുടെ രണ്ടാം ഭാഗം മാർവലിൻ്റെ പരിഗണനയിലുണ്ടായിരുന്നു. 2019ൽ സിനിമയുടെ രണ്ടാം ഭാഗം മാർവൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, 2020 ഓഗസ്റ്റിൽ ബോസ്‌മാൻ മരണപ്പെട്ടതോടെ സിനിമയുടെ പ്ലോട്ടിൽ ചില മാറ്റങ്ങളുണ്ടായി. ലെറ്റീഷ്യ റൈറ്റ് അവതരിപ്പിക്കുന്ന ഷൂരി എന്ന കഥാപാത്രമാണ് പുതിയ സിനിമയിൽ ബ്ലാക്ക് പാന്തറിനെ അവതരിപ്പിക്കുക. ട്ചല്ലയുടെ സഹോദരിയാണ് ഷൂരി.
Story Highlights: Wakanda Forever trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here