Advertisement

രോഹിത് ശർമ മികച്ച ക്യാപ്റ്റൻ; അഭിനന്ദിച്ച് ഡാരൻ സമ്മി

October 4, 2022
2 minutes Read
Daren Sammy Rohit Sharma

രോഹിത് ശർമ മികച്ച ക്യാപ്റ്റനെന്ന് വെസ്റ്റ് ഇൻഡീസിൻ്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമ്മി. ടീമിന് പ്രാധാന്യം നൽകുന്ന ക്യാപ്റ്റനാണ് രോഹിത് എന്ന് സമ്മി പറഞ്ഞു. ഇങ്ങനെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനുണ്ടായാൽ, ആര് കളിച്ചാലും ടീം വിജയിക്കുക എന്നതിൽ പ്രാധാന്യമുണ്ടാവും. രോഹിത് അങ്ങനെ ഒരു ക്യാപ്റ്റനാണ് എന്നും സമ്മി പറഞ്ഞു. (Daren Sammy Rohit Sharma)

Read Also: വനിതാ ടി-20 ലോകകപ്പ് മത്സരക്രമം പുറത്തിറക്കി ഐസിസി; ഇന്ത്യ-പാകിസ്താൻ മത്സരം ഫെബ്രുവരി 12ന്

“അയാൾ ടീമിനെ നയിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഏറ്റവും മികച്ച ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്നായത്. രോഹിത് ടീമിന് പ്രാധാന്യം നൽകുന്ന ക്യാപ്റ്റനാണ്. ഇങ്ങനെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനുണ്ടായാൽ, ആര് കളിച്ചാലും ടീം വിജയിക്കുക എന്നതിൽ പ്രാധാന്യമുണ്ടാവും. രോഹിത് അങ്ങനെ ഒരു ക്യാപ്റ്റനാണ്. പഴയ രീതി നല്ലതാണ്. എന്നാൽ, തുടക്കം മുതൽ ആക്രമിച്ച് കളിച്ചാൽ, വിക്കറ്റ് നഷ്ടപ്പെട്ടാലും ടീം സ്കോർ മികച്ചുനിൽക്കും. അതാണ് രോഹിത് ഇന്ത്യൻ ടീമിൽ കൊണ്ടുവന്നത്.”- സമ്മി പറഞ്ഞു,

അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന് നടക്കും. വിരാട് കോലിക്കും ലോകേഷ് രാഹുലിനും വിശ്രമം അനുവദിച്ചതിനാൽ ഇന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ശ്രേയാസ് അയ്യരും ഇന്ന് കളിച്ചേക്കും. ഷഹബസ് അഹ്‌മദ്, മുഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്കും ഇന്ന് സാധ്യതയുണ്ട്. ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 മണിക്കാണ് മത്സരം.

Read Also: ‘കിരീടസാധ്യത ഇന്ത്യക്കും ഓസ്ട്രേലിയക്കും’; ഇംഗ്ലണ്ടിനുള്ളത് മികച്ച ടീമെന്ന് മൊയീൻ അലി

തിരുവനന്തപുരത്തും ഗുവാഹത്തിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര നേടിയ ഇന്ത്യയ്ക്ക് ഇന്ന് പരീക്ഷണ ദിനമാണ്. ടി-20 ലോകകപ്പിനു മുൻപുള്ള അവസാന ടി-20 മത്സരമെന്ന നിലയിൽ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമുണ്ട്. ജയത്തോടെ ലോകകപ്പിനെത്തുക എന്നത് മാനസികമായി മുൻതൂക്കം നൽകും. എങ്കിലും ബഞ്ച് സ്ട്രെങ്ങ്ത് പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിൽ ഇന്ത്യ ഇന്നത്തെ മത്സരത്തിനെ കാണും. പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം പേസറെ എത്രയും വേഗം തീരുമാനിക്കേണ്ടതുണ്ട്. ആ സ്ഥാനവും ഇന്ന് തീരുമാനിക്കപ്പെട്ടേക്കും. മുഹമ്മദ് സിറാജിനാണ് സാധ്യത കല്പിക്കപ്പെടുന്നതെങ്കിലും ദീപക് ചഹാറും റഡാറിലുണ്ട്.

Story Highlights: Daren Sammy Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top