Advertisement

ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌

October 4, 2022
2 minutes Read

രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.(operation chakra cbi raids 105 spots across india)

സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്.

Story Highlights: operation chakra cbi raids 105 spots across india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top