Advertisement

800 രൂപയും ചെലവും തരൂ, കെഎസ്ആര്‍ടിസി ഞങ്ങളോടിക്കാം; വൈറലായി കുറിപ്പ്

October 4, 2022
2 minutes Read
viral facebook post about save ksrtc

കെഎസ്ആര്‍ടിസിയുടെ കഷ്ടകാലം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ശമ്പള പ്രശ്‌നം അതിരൂക്ഷമായ ഘട്ടത്തിലൂടെയാണ് പോയ മാസങ്ങളില്‍ കെഎസ്ആര്‍ടിസി കടന്നുപോയത്. ഇതിനിടയില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്‍സെഷന്‍ ചോദിച്ചെത്തിയ പിതാവിനെയും മകളെയും മര്‍ദിച്ചതും ബസില്‍ കയറിയിരുന്ന യാത്രക്കാരെ അസഭ്യം പറഞ്ഞ് വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടതും ചീത്തപ്പേരിന് ആക്കം കൂട്ടി.

ഇതിനെല്ലാം ഇടയില്‍ സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗോടുകൂടി സോഷ്യല്‍ മിഡിയില്‍ ഒരു കുറിപ്പ് കറങ്ങിനടക്കുന്നുണ്ട്. ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാല്‍ വണ്ടി ഞങ്ങളോടിച്ചോളാമെന്ന് തുടങ്ങുന്ന കുറിപ്പ് സ്വകാര്യ ബസില്‍ മുന്‍ ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവച്ചിരിക്കുന്നത്. 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പില്‍ പറയുന്നു.

Read Also: കാട്ടാക്കടയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി

നിലവില്‍ സൗദിയില്‍ പ്രവാസിയായ ഷിന്റോ ഫേസ്ബുക്കിലിട്ട ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം.

ഡിയര്‍ കെഎസ്ആര്‍ടിസി എംഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. #saveksrtc

Read Also: സുരക്ഷ മുഖ്യം; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Story Highlights: viral facebook post about save ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top