Advertisement

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ

October 5, 2022
Google News 1 minute Read
vijayadashami Wednesday 5 October

ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത് ( vijayadashami Wednesday 5 October ).

ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് മറ്റൊരു വിശ്വാസമുണ്ട്.

നവരാത്രി പൂജയുടെ പത്താംനാളിലാണ് വിജയദശമി ആഘോഷം. പൂജയെടുപ്പും വിദ്യാരംഭവും വിജയദശമിനാളിലാണ്.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

മഹാനവമി നാളിലെ അടച്ചുപൂജക്ക് ശേഷം വിജയദശമി നാൾ പ്രഭാതത്തിൽ ക്ഷേത്രങ്ങളിൽ സരസ്വതീ പൂജയ്ക്കു ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാൾ ദേവിയെ പാർവതിയായും അടുത്ത മൂന്ന് നാൾ ലക്ഷ്മിയായും അവസാന മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തിൽ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങൾക്കാണ് നവരാത്രി ആഘോഷത്തിൽ ഏറെ പ്രാധാന്യം. ക്ഷേത്രങ്ങളിൽ അതിരാവിലെ സരസ്വതീപൂജക്ക് ശേഷം കുഞ്ഞുങ്ങൾ അരിയിൽ ആദ്യാക്ഷരം കുറിക്കും.

വിജയദശ്മി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് കൊല്ലൂരിൽ ആദ്യാക്ഷരം കുറിക്കും. ട്വന്റിഫോർ പ്രേക്ഷകർക്ക് ക്ഷേത്ര തന്ത്രി ഡോ.രാമചന്ദ്ര അഡിഗ വിജയദശ്മി ആശംസകൾ നേർന്നു. നന്മയുടെ വിജയദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന മുഴുവൻ കുട്ടികൾക്കും വലിയ വിജയം ഉണ്ടാകുമെന്നു തന്ത്രി പറഞ്ഞു.

Story Highlights: vijayadashami Wednesday 5 October

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here