‘എന്റെ ഭാര്യ പോലും ഇത്ര പരിഭവിക്കാറില്ല’; ലഫ്റ്റനന്റ് ഗവര്‍ണറോട് ‘ചില്‍’ ആകാന്‍ പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയും തമ്മിലുള്ള പോര് മുറുകുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ രാജ് ഘട്ടില്‍ കെജ്രിവാള്‍ എത്താത്തതില്‍ എതിര്‍പ്പറിയിച്ച് സക്‌സേന കത്തയച്ചതില്‍ പരിഹാസവുമായി കെജ്രിവാള്‍ രംഗത്തെത്തി. തന്റെ ഭാര്യ പോലും തനിക്ക് ഇത്രയും പ്രണയലേഖനങ്ങള്‍ എഴുതാറില്ലെന്നായിരുന്നു കെജ്രിവാളിന്റെ പരിഹാസം. (Arvind Kejriwal asks Lt Governor to chill a bit)
‘ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നോട് പരിഭവിക്കുന്നത്രയും എന്റെ ഭാര്യ പോലും എന്നോട് പരിഭവിക്കാറില്ല. എന്നെ വഴക്കുപറയാറില്ല. അദ്ദേഹം എനിക്കെഴുതുന്ന അത്രയും പ്രണയലേഖനങ്ങള്‍ എനിക്ക് അവള്‍ എഴുതാറില്ല. ചില്‍ ഗവര്‍ണര്‍ സാഹിബഹ്, ചില്‍…. നിങ്ങളുടെ സൂപ്പര്‍ ബോസിനോടും ചില്‍ ആകാന്‍ പറയൂ…’ ഹിന്ദിയിലുള്ള ട്വീറ്റിലൂടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുനേരെ കെജ്രിവാളിന്റെ പരിഹാസം ഇങ്ങനെ.
വിവിധ പദ്ധതികള്‍ക്കായി മരംമുറിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നല്‍കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയും ലഫ്റ്റനന്റ് ഗവര്‍ണര്‍ കെജ്രിവാളിന് കത്തയച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് മുഖ്യമന്ത്രിയ്ക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരന്തരം കത്തുകളയയ്ക്കുന്നതെന്ന് മുന്‍പ് തന്നെ ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചിരുന്നു.
Story Highlights: Arvind Kejriwal asks Lt Governor to chill a bit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here