Advertisement

‘ഡ്രൈവര്‍മാരുടെ പശ്ചാത്തലം പ്രധാനം; ടൂര്‍ പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ നല്‍കണമെന്ന് ആന്റണി രാജു

October 6, 2022
2 minutes Read
minister antony raju about vadakkencherry bus accident

വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. അപകടത്തില്‍ ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ താമസം നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. കാറിനെ ഓവര്‍ടേക് ചെയ്ത ടൂറിസ്റ്റ് ബസ്, മുന്‍പില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും വശങ്ങളിലേക്ക് ചെരിഞ്ഞ് മറിഞ്ഞു. അപകടമുണ്ടായതിന് പിന്നാലെ വന്ന വാഹനങ്ങള്‍ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങള്‍ കൈമാറാനോ ശ്രമിച്ചില്ല. അല്‍പം വൈകിയാണ് ആശുപത്രിയില്‍ ഇവരെയെത്തിക്കാനായത്.

അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ചു.

Read Also:വടക്കഞ്ചേരിയില്‍ ബസ് അപകടം; മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു

പല സ്‌കൂളുകളും വിനോദയാത്ര പോകുമ്പോള്‍ ടൂറിസ്റ്റ് ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ ആരും ശ്രദ്ധിക്കാറില്ല. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. ഈ അപകടം നല്‍കുന്ന പാഠമതാണ്’. ഗതാഗതമന്ത്രി പറഞ്ഞു.

Story Highlights: minister antony raju about vadakkencherry bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top