Advertisement

തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

October 7, 2022
Google News 1 minute Read
gold rate kerala october 7

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധനവിന് േ
ഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാത്തത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് വര്‍ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് നിലവിലെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.

Read Also: നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775 രൂപയിലെത്തുകയും പവന് 38200 രൂപയുമായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി, ഔണ്‍സിന് 1722 ഡോളര്‍ വരെയെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തും വിലക്കയറ്റം.

Story Highlights: gold rate kerala october 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here