Advertisement

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹിയില്‍ സിപിഐഎം -പൊലീസ് തര്‍ക്കം

October 8, 2022
Google News 2 minutes Read
Boards paying tribute to Kodiyeri was removed at New Mahe

അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയതില്‍ പ്രതിഷേധം. കണ്ണൂര്‍ ന്യൂ മാഹിയില്‍ സിപിഐഎം പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് തര്‍ക്കം. സംഭവത്തില്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

കോടിയേരിക്കായി സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്തെന്നാണ് ആക്ഷേപം. തുടര്‍ന്ന് ബോര്‍ഡുകള്‍ പൊലീസ് തിരികെയത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ന്യൂമാഹി എസ്‌ഐ വിപിനെ സ്ഥലം മാറ്റിയേക്കുമെന്നാണ് വിവരം.

Story Highlights: Boards paying tribute to Kodiyeri was removed at New Mahe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here