കാലാവസ്ഥ വ്യതിയാനം: സമ്പന്ന രാഷ്ട്രങ്ങളുടെ നഷ്ടപരിഹാരം എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാവസായിക വളർച്ചക്ക് ഇരകളാകുന്ന ദരിദ്ര രാജ്യങ്ങൾക്ക് 2020നിടെ നൽകുമെന്ന് വാഗ്ദാനം ചെയ്ത 10,000 കോടി ഡോളറിൽ ഒന്നും ഇതുവരെ കിട്ടിയില്ലെന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ പരാതി.
ഈജിപ്തിലെ ഗിസയിൽ കാലാവസ്ഥ പ്രതിസന്ധി ചർച്ചചെയ്യാൻ ഒത്തുചേർന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ മുതിർന്ന നേതാക്കളുടെ യോഗമാണ് ആവശ്യം ഉന്നയിച്ചത്. 2009ൽ കോപൻഹേഗനിൽ ചേർന്ന യോഗമാണ് കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങൾ മറികടക്കാൻ 10,000 കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നത്.
തുകയുടെ പകുതി പോലും നൽകാൻ ആരും തയ്യാറായില്ലെന്നും ഈജിപ്തിന്റെ പ്രതിനിധി പറഞ്ഞു.
Read Also:കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യരുടെ ഉറക്കം നഷ്ടമാവും; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
Story Highlights: Climate-Driven Disasters Fuel Calls For Wealthy Nations to Pay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here