Advertisement

ഒറ്റപ്പാലത്ത് പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

October 8, 2022
1 minute Read

ഒറ്റപ്പാലം പനമണ്ണയില്‍ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത്(22) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ കൊമ്പ് ആഴ്ന്നിറങ്ങുകയായിരുന്നു.

പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറി രക്തം വാര്‍ന്ന യുവാവിനെ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

Story Highlights: Cow Attack Young Man Ottappalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top