അമ്പിനും വില്ലിനും പിടിവലി; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് വിലക്ക്

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. മുംബൈയിലെ അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കുന്നതില്‍ ഇരുവിഭാഗങ്ങള്‍ക്കും ഇതോടെ സാധിക്കില്ല. അമ്പും വില്ലുമാണ് ശിവസേനയുടെ ചിഹ്നം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടക്കാല ഉത്തരവ് മൂലം തെരഞ്ഞെടുപ്പില്‍ ഇനി പുതിയ പേര് കണ്ടുപിടിക്കണം. പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം നല്‍കുകയും ചെയ്യും. തീരുമാനം ഉദ്ധവ് താക്കറെ കനത്ത തിരിച്ചടിയാണ്. അതേസമയം അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ഏകനാഥ് ഷിന്‍ഡെ ഗ്രൂപ്പ് മത്സരിക്കില്ല.
കടുത്ത വിഭാഗീയതയ്ക്കിടെയില് ബാല്‍ താക്കറെയുടെ പാരമ്പര്യം നശിപ്പിച്ചെന്നാണ് താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ പരസ്പരം ഉന്നയിക്കുന്ന ആരോപണം. അതേസമയം അത്യാഗ്രഹം മൂത്ത് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന രാജ്യദ്രോഹിയാണ് ഷിന്‍ഡെ എന്ന് താക്കറെ ആഞ്ഞടിച്ചു.
Read Also: രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചു
ചിഹ്നത്തിന് വേണ്ടി അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇരുകൂട്ടരും സമീപിച്ചതോടെയാണ് നടപടി. താക്കറെ പക്ഷത്ത് നിന്നും എംഎല്‍എമാരെ കൂടെക്കൂട്ടി ബിജെപിയുമായി സഹകരിച്ചാണ് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ശിവസേനയുടെ ചിഹ്നം വിലക്കിക്കൊണ്ടുള്ള ഉത്തരവ്.
Story Highlights: election commission freezes shiv sena’s symbol and name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here