Advertisement

രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല; മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു

June 25, 2022
2 minutes Read
Maharashtra Political Crisis, Shiv Sena National Executive Meeting

രാഷ്ട്രീയ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയിൽ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത എം എൽ എ മാരുടെ സുരക്ഷ പിൻവലിച്ചു എന്നാരോപിച്ച് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സുരക്ഷ പിൻവലിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസ പട്ടീൽ വ്യക്തമാക്കി. നിയമസഭയിൽ കരുത്തു തെളിയിക്കുമെന്നാണ് സഞ്ജയ്‌ റൗത്തിന്റെ അവകാശവാദം. ( Maharashtra Political Crisis, Shiv Sena National Executive Meeting )

വിമത വിഭാഗം പാർട്ടി കയ്യടക്കാൻ കരുനീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം വിളിച്ചത്. വിമത നീക്കത്തിന്റ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഭാവിയും വിപുലീകരണവും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസത്തെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി ഉദ്ധവ് തക്കറെക്ക് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചിരുന്നു.

Read Also: ‘അസമിൽ നല്ല ഹോട്ടലുകളുണ്ട്, ആർക്കും താമസിക്കാം’; മഹാരാഷ്ട്ര എം.എൽ.എമാർ ഇവിടെയുണ്ടോയെന്ന് അറിയില്ല: അസം മുഖ്യമന്ത്രി

38 വിമത എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ച പ്രതികാര നടപടി പിണവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഏക് നാഥ് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സുരക്ഷ പിൻവലിക്കാൻ മുഖ്യമന്ത്രിയോ താനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പട്ടിൽ പ്രതികരിച്ചു.

വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയാൽ തങളോടൊപ്പം ചേരുമെന്നും നിയമസഭയിൽ കരുത്ത് തെളിയിക്കുമെന്നുമാണ് സഞ്ജയ്‌ റൗത്തിന്റെ വാദം. പലയിടത്തും വിമത എം.എൽ.എമാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതിനാൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് താനെയിൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights: Maharashtra Political Crisis, Shiv Sena National Executive Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top