കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹി എസ്‌ഐക്ക് സ്ഥലം മാറ്റം

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയതില്‍ ന്യൂ മാഹി എസ് ഐക്ക് സ്ഥലം മാറ്റം. ന്യൂ മാഹി എസ്ഐ വിപിനെയാണ് സ്ഥലം മാറ്റിയത്. കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് നശിപ്പിക്കൽ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. കണ്ണൂർ ഡിഎച്ച് ക്യുവിലേക്കാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആണ് നടപടി എടുത്തത്. മഹേഷ് കണ്ടമ്പത് ആണ് ന്യൂ മാഹിയിലെ പുതിയ എസ്ഐ.
കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയതില്‍ പ്രതിഷേധം ശക്തമായിരുന്നു. കണ്ണൂര്‍ ന്യൂ മാഹിയില്‍ സിപിഐഎം പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
Read Also: കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹിയില്‍ സിപിഐഎം -പൊലീസ് തര്‍ക്കം
കോടിയേരിക്കായി സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്തെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ബോര്‍ഡുകള്‍ പൊലീസ് തിരികെയത്തിച്ചിരുന്നു.
Story Highlights: Kodiyeri Balakrishnan Boards removed issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here