Advertisement

‘ഒരു കാര്യം പറഞ്ഞോട്ടെ’; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിനിടെ ഇടപെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ്

October 8, 2022
2 minutes Read
PA Mohammed Riyas interfere in rajmohan unnithan's speech

കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗത്തിനിടെ ഇടപെട്ട് മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുന്നതിനിടെ ഇടപെട്ട് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിമാരെ വഷളാക്കുന്നത് സ്തുതിപാഠകരായ ഉദ്യോഗസ്ഥരാണെന്ന് ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രസംഗത്തിലെ വാക്കുകള്‍.

എന്നാല്‍ എംപി സംസാരിക്കുന്നതിനിടെയില്‍ ഒരു കാര്യം പറഞ്ഞോട്ടെ എന്ന പറഞ്ഞ് മന്ത്രി കസേരയില്‍ നിന്നെഴുന്നേറ്റ് മൈക്കിന്റെ അടുത്തെത്തുകയും മറുപടി നല്‍കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നതിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍ എന്നായിരുന്നു വേദിയില്‍ വച്ച് മന്ത്രി നല്‍കിയ മറുപടി.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍;

”മന്ത്രിമാരൊക്കെ അവരുടെ ജോലി ചെയ്യുമ്പോള്‍ അവരെ വഷളാക്കാന്‍ ചില ഉദ്യോഗസ്ഥരെത്തും. അവര്‍ക്ക് ചില അവതാര ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യം പൂര്‍ത്തിയാകുമ്പോള്‍, അവരടുത്തയാളെ തേടിപ്പോകും. വാദിയെ പ്രതിയാക്കുന്നതും പ്രതിയെ വാദിയാക്കുന്നതുമെല്ലാം അവരുടെ സ്ഥിരം ജോലിയാണ്. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം എന്നുപറഞ്ഞ് സ്തുതിപാടുന്ന ഈ പണി ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം”.

Read Also: റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ; പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ് പറഞ്ഞത്;
പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് തുള്ളുന്ന മന്ത്രിമാരല്ല ഇടതുപക്ഷ മന്ത്രിമാര്‍. അത് മനസിലാക്കുന്നത് നല്ലതാണ്”. മന്ത്രിയുടെ വാക്കുകള്‍ കേട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനും വേദിയിലിരുന്നവരും ചിരിയോടെയാണ് കയ്യടിച്ച് പ്രതികരിച്ചത്.

Story Highlights: PA Mohammed Riyas interfere in rajmohan unnithan’s speech

blob:https://www.twentyfournews.com/9de5a39a-d778-4748-9140-01217673e573
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top