Advertisement

മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി ബന്ധു

October 8, 2022
Google News 2 minutes Read

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കമ്പി വടികൊണ്ട് തലയ്ക്കടിച്ചും കമ്പി വായില്‍ കുത്തിയുമാണ് രമേശിനെ ബന്ധുവായ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷ് നിലവില്‍ ഒളിവിലാണ്. ( relative murdered tribal man in idukki marayur)

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സുരേഷിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രമേശും സുരേഷും തമ്മില്‍ മുന്‍പും കയ്യാങ്കളിയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Story Highlights: relative murdered tribal man in idukki marayur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here