കാസർഗോഡ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന. സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.
ഇതിനിടെ കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി.
വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി.
Read Also: ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്
മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു ഏറ്റുമാനൂർ പ്രാവട്ടം സ്വദേശി കെൻസ് സാബു എന്നിവരാണ് പിടിയിലായത്. ഇവർ നിരവധി കഞ്ചാവ് കേസിൽ പ്രതികളാണ്.
Story Highlights: 2 arrested Drug sale Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here