Advertisement

എന്തൊരു എൻട്രി…! പുതുപുത്തൻ ടാറ്റ നെക്‌സോൺ കാർ പാർക്ക് ചെയ്‌ത ബൈക്കുകളിൽ ഇടിപ്പിച്ച് യുവാവ്, സിസിടിവി ദൃശ്യം വൈറൽ

October 9, 2022
Google News 5 minutes Read
Man Crashes Brand New Tata Nexon Car Into Parked Bikes

ഒരു പുതിയ കാർ വാങ്ങുന്നത് ഒരുപക്ഷേ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച വികാരങ്ങളിൽ ഒന്നാണ് സമ്മാനിക്കുക. ആ പുതിയ കാർ ഓടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ സന്തോഷം ജനിപ്പിക്കും. ഒരു പുതിയ കാർ വാങ്ങുമ്പോൾ മുതൽ തന്നെ അത് ഏറ്റവും കൂടുതൽ കാലം പുതിയതായി തോന്നുന്നുവെന്ന് എപ്പോഴും ഉറപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുക ( Man Crashes Brand New Tata Nexon Car Into Parked Bikes ).

പ്ലാസ്റ്റിക് കവറുകൾ നീക്കം ചെയ്യാതിരിക്കുന്നത് മുതൽ അവയിൽ പോറലുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നത് വരെ നീളും അത്. തൂത്തും തുടച്ചുമെല്ലാം അവയുടെ പുതുമ നിലനിർത്താൻ ശ്രമിക്കും.

എന്നാൽ നിങ്ങൾ നിങ്ങളുടെ പുതിയ കാർ വീട്ടിലേക്ക് ഓടിക്കുകയാണെന്ന് സങ്കൽപ്പിക്കുക, അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ്, അപകടത്തിൽപ്പെട്ടുവെന്ന് കരുതുക. എന്തൊരു ദുരന്തമായിരുക്കും…! ചിന്തിക്കാൻ പോലും പ്രയാസമായിരിക്കും. എന്നാൽ അത്തരമൊരു സംഭവം അടുത്തിടെ നടന്നു.

Read Also: ടെന്നസിയിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

വിനോദ് കുമാർ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച സിസിടിവി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. ഒരു താമസക്കാരൻ അവരുടെ പുതിയ ടാറ്റ നെക്‌സോൺ കാർ ഓടിച്ച് തന്റെ അപ്പാർട്ട്മെന്റിന് മുന്നിലെത്തുന്നു. തുടർന്ന് സുഹൃത്ത് ​ഗേറ്റ് തുറന്ന് കൊടുത്ത് അകത്തേക്ക് കയറ്റുന്നതിനിടയിൽ ഇടത് വശത്ത് പാർക്ക് ചെയ്‌ത ഇരുചക്രവാഹനങ്ങളുടെ നിരയിലേക്ക് കാർ ഇടിച്ചുകയറ്റി. ബൈക്കിന് മുകളിലൂടെ കയറി ഇറങ്ങിയ വാഹനം അപകട ശേഷം ചരിഞ്ഞു. ബ്രേക്കിന് പകരും ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ.

” വീട്ടിലേക്കുള്ള എത്ര ​ഗംഭീരമായ എൻട്രി ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലരും ഡ്രൈവറെയും ഡ്രൈവറുടെ കഴിവിനെയും കളിയാക്കുമ്പോൾ, എന്തുകൊണ്ടാണ് ഇത്തരമൊരു കാര്യം സംഭവിച്ചതെന്ന വസ്തുതയും കണ്ടെത്താൻ ചിലർ സോഷ്യൽ മീഡിയയിൽ ശ്രമിക്കുന്നുണ്ട്.

ചിലർ ഡ്രൈവറുടെ മോശം ഡ്രൈവിംഗ് കഴിവിനെ കുറ്റപ്പെടുത്തി. ഒരു ഉപയോക്താവ് എഴുതി, “ആളുകൾക്ക് ഓട്ടോമാറ്റിക് കാറുകളിലേക്ക് മാറുന്നതിൽ പ്രശ്‌നങ്ങളുണ്ട്. ബ്രേക്കുകൾ ഉപയോഗിച്ച് മാത്രമേ ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയൂ. മാനുവലുകളിൽ, ഫോം ക്ലച്ച് പെഡലിൽ അധിക നിയന്ത്രണം ലഭ്യമാണ്. ഓട്ടോമാറ്റികിൽ, വലതു കാൽ മാത്രമേ ഉപയോഗിക്കാവൂ. അതുകൊണ്ട് തന്നെ അപകട സാധ്യതയേറെയാണെന്നും വീഡിയോയുടെ പ്രതികരണമായി അദ്ദേഹം കുറിച്ചു.

“അവൻ എങ്ങനെ ഷോറൂമിൽ നിന്ന് വീട്ടിലേക്ക് എത്തി എന്നതിൽ എനിക്ക് ആകാംക്ഷയുണ്ട്.” എന്ന് മറ്റൊരാൾ പ്രതികരണമായി സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്തായാലും ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.

Story Highlights: What An Entry! Man Crashes Brand New Tata Nexon Car Into Parked Bikes, CCTV Footage Goes Viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here