കണ്ടെത്തിയത് കത്രിക തന്നെയെന്ന് സൂപ്രണ്ട്; യുവതിയുടെ ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം പുറത്ത്

വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം ട്വൻ്റിഫോറിനു ലഭിച്ചു. കണ്ടെത്തിയത് കത്രിക തന്നെയെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായി ഡോക്ടർമാർ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. (lady scissors husband doctors)
2017 നവംബർ മുപ്പതിനാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. അതിനുശേഷം ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ തന്നെ യൂറിനറി ഇൻഫക്ഷൻ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇവർ നേരിട്ടു. ഇൻഫെക്ഷനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊക്കെ ഇവർക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴൊന്നും സ്കാൻ ചെയ്തിരുന്നില്ല. പക്ഷേ, പഴുപ്പ് കണ്ടെത്തി. തുടർന്നായിരുന്നു ശസ്ത്രക്രിയകൾ. മൂന്ന് ശസ്ത്രക്രിയകളും വയറിൻ്റെ ഭാഗത്തല്ല, അടിവയറ്റിന് താഴെയായിട്ടാണ് ചെയ്തത്. അപ്പോഴും ഇതൊക്കെ കത്രിക കാരണം ഉണ്ടായ ബുദ്ധിമുട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പഴുപ്പും മറ്റും എടുത്തുകളയാൻ വേണ്ടിയായിരുന്നു ഈ മൂന്ന് ശസ്ത്രക്രിയകളും നടത്തിയത്.
അതിനുശേഷം അടുത്തിടെ നടത്തിയ ഒരു സിടി സ്കാനിലാണ് ഈ കത്രിക വയറിനുള്ളിൽ ഉണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയ നടത്തുകയും കത്രിക പുറത്തെടുക്കുകയും ചെയ്തു. ഇപ്പോൾ പുറത്തുവന്ന സംഭാഷണം, കഴിഞ്ഞ മാസം 19ആം തീയതി നടന്നതാണ്. 17ആം തീയതിയാണ് കത്രിക പുറത്തെടുത്തത്. അതിനുശേഷം അന്ന് തന്നെ ഈ കത്രിക കാണിക്കണമെന്ന് യുവതിയുടെ ഭർത്താവായ അഷ്റഫ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വരൂ എന്നാണ് ഇവർ പറഞ്ഞത്.
Read Also: ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം; മൂന്നംഗ അന്വേഷണ കമ്മീഷനെ രൂപീകരിച്ചു
അങ്ങനെയാണ് അവർ 19ആം തീയതി, അതായത് തിങ്കളാഴ്ച ആശുപത്രിയിൽ എത്തുകയും ഈ ദൃശ്യം പകർത്തുകയും ചെയ്തത്. ഡോക്ടർമാരുമായി അഷ്റഫ് സംസാരിക്കുന്നുണ്ട്. അപ്പോൾ അവർ കൃത്യമായി തന്നെ ഇത് കത്രികയാണെന്നും വയറിനുള്ളിൽ നിന്ന് എടുത്തതാണെന്നും കൃത്യമായി സ്ഥിരീകരിക്കുന്നുണ്ട്. മാത്രവുമല്ല സൂപ്രണ്ട് ഈ കത്രിക ആ സ്ഥിരീകരിച്ച് സീൽ ചെയ്ത് കൊണ്ടുപോവുകയാണ് എന്നും ഈ ഡോക്ടർമാർ പറയുന്നുണ്ട്. എന്തായാലും അപ്പോഴും ഇവർ പറയുന്നത് അഞ്ചുവർഷം മുമ്പ് ഇതേ ആശുപത്രിയിൽ വച്ച് സിസേറിയൻ നടത്തിയിട്ടുണ്ട് എന്നാണ്. ആ ശസ്ത്രക്രിയക്കിടയിൽ തന്നെയാണ് ഈ കത്രിക വയറ്റിൽ കുടുങ്ങിയത് എന്നത് ഏതാണ്ട് വ്യക്തമാണ്. ഇത് ഡോക്ടർമാർക്കും ഏതാണ്ട് വ്യക്തമായിരുന്നു. പക്ഷേ, നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഒക്കെ തന്നെ മാറിയിരുന്നു. പുതിയ ഡോക്ടർമാരും മറ്റുമാണ് അവിടെ ഉണ്ടായിരുന്നത്.
എന്തായാലും സംഭവം അന്വേഷിക്കാൻ ഇപ്പോൾ പ്രിൻസിപ്പൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ്.
Story Highlights: lady scissors husband doctors conversation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here