എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു

എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്.
എൽദോസ് കുന്നപ്പിളി എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.
Read Also: യുവതിയെ മർദിച്ചെന്ന പരാതി; എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ
കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പൊലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
Story Highlights: Eldhose Kunnappilly MLA Molested Complains Woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here