മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും; യുഎഇ സന്ദർശിക്കും

യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.
യുഎഇ സന്ദർശിക്കുമെന്നാണ് വിവരം. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ. നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്.
യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.
Read Also: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ബ്രിട്ടണിൽ; ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും
അതേസമയം യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
Story Highlights: Kerala CM Pinarayi Vijayan Visit UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here