സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432 കോടി രൂപ !

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം. ( kerala govt got 4432 gold tax )
സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ൽ ഇത് 852 കോടിയും 2020 ൽ 871 കോടിയും 2021 ൽ 973 കോടിയുമായിരുന്നു.
Read Also: ഹൈദരാബാദ് വിമാനത്താവളത്തിൽ നാല് കോടിയുടെ സ്വർണം പിടികൂടി
ജി.എസ്.ടി നിലവിൽ വന്നതോടെ മൂന്നു ശതമാനമാണ് സ്വർണ്ണത്തിന് നികുതിയായി ലഭിക്കുന്നത്. രജിസ്റ്റേഡ് വ്യാപാരികളുടെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സർക്കാരിലേക്ക് നികുതി പണം എത്തുന്നത്. അതേസമയം, ബില്ലുകൾ നൽകാതെ നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളും സജീവമായി തന്നെ രംഗത്തുണ്ട്.
Story Highlights: kerala govt got 4432 gold tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here