Advertisement

തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതിയിൽ

October 11, 2022
Google News 3 minutes Read
Kerala's plea seeking permission to kill Stray Dogs in Supreme Court

ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും. ( Kerala’s plea seeking permission to kill Stray Dogs in Supreme Court ).

Read Also: തെരുവുനായ ആക്രമണം രൂക്ഷം; കോട്ടയത്ത് ഒരു പ്രജനന നിയന്ത്രണ കേന്ദ്രം പോലും തുറക്കാതെ ജില്ലാ ഭരണകൂടം

കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്. കേരളത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

Story Highlights: Kerala’s plea seeking permission to kill Stray Dogs in Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here