Advertisement

പൊതു ശൗചാലയം ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കം; ഒരാൾ മരിച്ചു, രണ്ട് പേർ പിടിയിൽ

October 11, 2022
Google News 1 minute Read

പൊതു ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ചു. ഡൽഹിയിലെ അശോക് വിഹാർ ഏരിയയിലാണ് സംഭവം. 21കാരനായ രാജ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ മോഹിത് (19), സഹിൽ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിമിനൽ കേസുകളിൽ മുൻപ് പ്രതിയായിട്ടുള്ള ആളാണ് രാജ ബാബു. പൊതു ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ സഹോദരങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് സഹോദരങ്ങൾ ഇയാളെ മർദ്ദിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും പരുക്കേറ്റ രാജ ബാബു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Story Highlights: Man Killed Public Toilet Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here